എബ്രായർ 12:1, 2 വാക്യങ്ങൾ
ആകയാൽ നാമും സാക്ഷികളുടെ ഇത്രവലിയ സമൂഹം നമുക്ക് ചുറ്റും നില്ക്കുന്നതു കൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് നമുക്ക് മുൻപിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയാടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. സകല ഭാരവും വിട്ട്ഓടുക. ഓടുന്നവൻ നന്നായിഓടിത്തീർക്കുവാൻ അധികഭാരം അവന് തടസം ആണ് . ഒരു ദൈവ പൈതൽ ലോകത്തിന്റെ ഇമ്പങ്ങൾ , മോഹങ്ങൾ ആകുന്ന അധികഭാരം പേറിയാൽ ക്രിസ്തീയജീവിതം നന്നായി ഓടിത്തീർക്കാൻ കഴിയാതെ വരും. ഈ ലോകത്തിൽ നിന്നും
ദൈവപ്രസാദത്തിനു തടസമായവ വർജ്ജിക്കണം. ലോകത്തിന്റെ മോഹങ്ങളെ വെടിഞ്ഞ് ഓടണം മുറുകെപ്പറ്റുന്ന പാപങ്ങൾ വെടിയണം.
എല്ലാ പാപപ്രവൃത്തികളിൽ നിന്നും ഒരു മോചനം ആവശ്യമാണ്. ദൈവ ഇഷ്ടത്തിനു വിരോധമായുള്ളതെല്ലാം പാപം ആണ്. അവ വെടിഞ്ഞ് ഓടണം. സ്ഥിരതയോടെ ഓടണം. വിശ്വാസയാത്ര സ്ഥിരതയുടെ യാത്രയാണ്. ഒരു ദിവസം ഓടി അടുത്ത ദിവസം തളരുന്ന ഒരുവന് ഈ ഓട്ടം ഓടിത്തീർക്കുവാൻ കഴിയില്ല.. അപ്പോസ്തലനായ പൗലൂസ് എത്ര കഷ്ടങ്ങൾ പ്രയാസങ്ങൾ, പീഢനങ്ങൾ സഹിച്ചു തന്റെ ഓട്ടം പൂർത്തീകരിച്ചത്. അതതു പോലെ നാമും ഓടണം സ്ഥിരതയോടെ വിശ്വാസത്തിന്റെ നായകനും സകലവും പൂർത്തീകരിക്കുന്നവനും ആയ യേശുവിനെ നോക്കി ഓടുക.. ഓട്ടക്കാരന് ഒരു ലക്ഷ്യം ഉണ്ടായിരിക്കും. അതുപോലെ വിശ്വാസിയുടെ ഓട്ടത്തിന്റെ ലക്ഷ്യം നിത്യത ആണ്. അവിടെ എത്തിച്ചേരണമെങ്കിൽ ഒരു നായകൻ വേണം. നല്ല വഴി കാണിക്കാൻ . വീഴ്ചയിൽ താങ്ങായി വരാൻ , നല്ല പാത പിൻതുടരാൻ അതിനു ഒരു നായകൻ യേശുക്രിസ്തു മാത്രമാണ്.
നിത്യതയിൽ വരെ ഓടി എത്താൻ സഹായിക്കുന്ന നല്ല നായകനായ യേശുവിനെ നോക്കി ഓടാം . ഇങ്ങനെ ഓടി ഓട്ടം പൂർത്തീകരിച്ച സാക്ഷികളുടെ ഒരു സമൂഹം എബ്രായർ 11-ാം അദ്ധ്യായത്തിൽ ഉണ്ട് അബ്രഹാം മുതൽ . അതുപോലെ നമുക്കും ഈ ഓട്ടം നന്നായി ഓടിത്തീർക്കാം യേശുവിനെ നോക്കി ഓടാം അതിനായി ദൈവം സഹായിക്കട്ടെ.
ബ്രദർ: ജോയി അഞ്ചേരി