സങ്കീ.23:1
യിശ്രയലിന്റെ മധുര ഗായകൻ ദാവീദ് നിരവധി പാട്ടുകൾ പാട്ടുകൾ പാടിയിരിക്കുന്നു സകല പാട്ടുകളും ആത്മമനോഹരവും ആരാധനയിലേക്ക് നയിക്കുന്നതും ആണ് 23-ാം സങ്കീർത്തനം വളരെ ആകർഷവും അർത്ഥ സംപുഷ്ടവും ആണ് . 23:1 ൽ ദാവീദിന്റെ ബന്ധം വിളിച്ചു പറയുന്നു ദൈവവുമായുളള ദൃഢമായ ബന്ധം . ദാവീദ് തന്റെ പ്രതാപം, പദവി, പണം, ധനം, കഴിവ് ആരോഗ്യം ഒന്നുമല്ല, പറഞ്ഞത് യഹോവ എന്റെ ഇടയനും സർവ്വവും ആകുന്നു. ദൈവത്തെ ആഴമായി അറിഞ്ഞ ഒരു വന് മാത്രം പറയാൻ കഴിയുന്നത്. ഇവിടെ ദൈവവും ആയുള്ള യഥാർത്ഥബന്ധം എടുത്തു കാണിക്കുന്നു. യഹോവ എന്റെ ഇടയൻ .പരിപാലിക്കുന്നവൻ നടത്തിപ്പുകാരൻ എല്ലാം.
23.. 3 ൽ നല്ല ഇടയൻ പ്രാണനെ തണുപ്പിക്കുന്നു. ഈ ലോകം ഇനത്തെ വളരെ ചൂട് പിടിപ്പിക്കുന്ന അന്തരീക്ഷത്തിലേക്ക് പോകമ്പോൾ പ്രശ്നങ്ങൾ പ്രതിസന്ധികൾ, രോഗങ്ങൾ ദുഃഖങ്ങൾ കൊണ്ട് ജനം നീറിക്കഴിയുമ്പോൾ സമാധാനത്തിന് മനുഷൻ ഓടി നടക്കുമ്പോൾ ദാവീദ് പറയുന്നു യഹോവ എന്റെ പ്രാണനെ തണുപ്പിക്കു.
യഹോവ ഇടയൻ ആയിരിക്കുന്ന ഒരു വന് മാത്രം ലഭിക്കുന്ന ഭാഗ്യകരമായ അവസ്ഥ….
തണുപ്പിക്കുക മാത്രമല്ല നീതി പാതയിൽ നടത്തുന്നു . ഈ ലോകത്തിൽ അനീതി നിറഞ്ഞ വഴികൾ … അതിന്റെ നടുവിൽ തെറ്റിപ്പോകാത്ത ഒരു നീതിയുടെ വഴി തുറക്കാൻ കർത്താവ് ശക്തൻ എന്നു ദാവീദ് പറഞ്ഞു: നീതിയുടെ വഴി ഒരുക്കി നടത്തുന്ന ദൈവം. കൂടാതെ വടിയും കോലും തന്നെ ആശ്വസിപ്പിക്കുന്നു . വടി വഴി തെറ്റാതെ അടിനെ നേർവഴികാണിക്കാൻ ഉപയോഗിക്കുന്നു.
കോൽ ശത്രുവിനെ അകറ്റാനും വൃക്ഷത്തിന്റെ ഇലകൾ ചായ്ച് ആടുകൾക്ക് കൊടുക്കുവാനും ഉപയോഗിക്കുന്നു. ഇവിടെ ശിക്ഷിച്ചു നേർവഴിക്കുനടത്തുന്ന ഇടയനും ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷിക്കുന്ന ഇടയനെയും കാണുന്നു. വിരുന്നൊരുക്കുന്ന ഇടയൻ . ശത്രുവിൻ മുൻപിൽ തളരാതെ ശത്രു 1കാൺകെ വിരുന്നൊരുക്കി മാനിക്കുന്ന ഇടയൻ . മാന്യത തരുന്ന ഇടയനായ ദൈവം : തന്റെ മക്കൾ ലജ്ജിച്ചു പോകാൻ സന്മതിക്കാത്ത ദൈവം. കൂടാതെ എന്റെ തലയെ എണ്ണ കൊണ്ട് അഭിഷേകം ചെയ്യുന്ന ഇടയൻ . ശത്രുക്കളുടെ മേൽ ജയം തരുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം പകർന്നു തന്ന ദൈവം : ഈ ദൈവത്തെ നമുക്ക് ഇടയനായി ലഭിച്ചാൽ എത്ര സംരക്ഷണം ഉറപ്പാണ് . തീർച്ചയായും കർത്താവിന്റെ ഈ സംരക്ഷണത്തിനായി സമർപ്പിക്കാം. പ്രാത്ഥിക്കാം യഹോവ എന്റെ ഇടയൻ ആകന്നു.
ബ്രദർ : ജോയി അഞ്ചേരി.