നല്ല ഫലം . ഇന്നത്തെ തിരുവചന ചിന്തയിലേക്ക് പ്രവേശിക്കാം .വാക്യം യോഹന്നാൻ സുവിശേഷം 15:2. എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കന്നു. കായ്ക്കന്നതൊക്കേയും അധിക ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. ഫലം കായ്ക്കുക എന്നത് യേശു കിസ്തുവിന്റെ അതിമഹത്തായ ആഹ്വാനമാണ് ; ഒരു വൃക്ഷം വെച്ചാൽ അതിൽ ഫലം കായ്ക്കണം ഇത് ഒരു ഉടമസ്ഥന്റെ ആഗഹം. ഫലം കായ്ക്കുന്നില്ല എങ്കിൽ ആ വ്യക്ഷത്തെ ഉടമസ്ഥൻ വെട്ടിക്കളയും. നിശ്ചയം. ഇതുപോലെ ദൈവം ഭുമിയിൽ ആക്കിയ ഓരോ മനുഷ്യനും ഒരു നല്ല ഫലം കായക്കുന്ന അവസ്ഥയിൽ എത്തിച്ചേരണം ഇതാണ് ദൈന ആഹിക്കുന്നത്. പണത്തിനോ, പദവികൾക്കോ, പഠനം ഇവകൊണ്ട് ഒന്നും സാധ്യമല്ല. ഇത് ദൈവത്തിൽ നിന്നും ലഭിക്കുന്ന ഒരു വലിയ ദാനം ആണ്. ഇവിടെ പറയുന്നു. ഫലം കായ്ക്കാത്ത കൊമ്പ് ഒക്കെയും നീക്കുന്നു. കാരണo ഫലം കായ്ക്കാതെ നിൽക്കുന്ന കൊമ്പ് ആ മരത്തിന്റെ പോഷകം എല്ലാം വെറുതെ വലിച്ചു ക്കുന്നു യാതൊരു പ്രയോചനവും ഇല്ല അത വെട്ടിക്കളഞ്ഞാൽ ഫലം കായ്ക്കുന്നവ നന്നായി ഫലം കായ്ക്കും കൂടാതെ . കൊമ്പ് മുറി ആസോൾ അവിടെ നിന്നും പുതിയ ഒരുപാട് ശിഖരങ്ങൾ ഉണ്ടാകുമ്പോൾ . അത് ഇരട്ടിഫലം തരുവാൻ കാരണമാകം. ഇതുപോലെ ദൈവമക്കൾ ധാരാ ഇംഫലം കായ്ക്കണം. ദൈവം ആ ഹിക്കുന്നു.നമ്മുടെ കുറവുകളെ ദൈവം ചെത്തി വെടിപ്പാക്കി ശുദ്ധിയാക്കി മാറ്റും. പിന്നെ നാം ഫലം കായക്കാൻ തുടങ്ങും. എങ്ങനെ ഫലം കായക്കാൻ കഴിയും.യോഹന്നാൻ 15:4 ൽ കൊമ്പിനുമുന്തിരി വള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയം കായ്ക്കാൻ കഴിക്കുന്നില്ല. ഇതുപോലെ കിസ്തുവിൽനാം വസിച്ചാൽ മാത്രമേ : ഫലം കായക്കുവാൻ കഴിയു .<എന്തിനു വേണ്ടി ഫലം കായ്ക്കണം ?. നല്ല ശിഷ്യഗങ്ങൾ ആകുവാൻ – യോഹ 15:8. നല്ല ശിഷ്യൻ ഫലം പുറപ്പെടുവിക്കുന്നവൻ ആയിരിക്കണം : ആത്മിയമായ ഫലങ്ങൾ അത് പുറപ്പെട്ടു വരുമ്പോൾ ഒരു വ്യക്തി ക്രിസ്തുവിൽ ഫലം പുറപ്പെടുവിക്കുന്നവൻ ആകുന്നത്. യോഹ 15 : 5 ഞാൻ മുന്തിരിവള്ളി നിങ്ങൾ കൊമ്പുകൾ, എന്നെ പിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. യോഹ 15:8 നിങ്ങൾ ഫലം കായ്ച്ചാൽ എന്റെ പിതാവ് മഹത്വപ്പെടും , ഫലം കായ്ക്കുന്നതിൽ നിങ്ങൾ എന്റെ ശിഷ്യൻന്മാർ ആകും . വചനം ഇപ്രകാരം പറയുന്നു. ശിഷ്യത്വത്തിന്റെ പ്രധാന ലക്ഷണം ഫലം കായ്ക്കുക എന്നതാണ്. കിസ്തുവിൽ വസിച്ച് നല്ല ഫലം കായ്ച് അനകർക്ക് ആശ്വാസം നൽകുന്ന ഒരു വ്യക്ഷമായി തീരാം.അനേകർ ആശ്വാസത്തിനായി വിടുതലിനായി ഈ മരത്തിനരികേക്കു കടന്നുവരാൻ ഇടയാകട്ടെ. അതിനായി നമുക്ക് സമർപ്പിക്കാം.